കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച് ഡബ്ല്യു ജനനി പുരസ്‌കാരത്തിന് അര്‍ഹയായി. വനിതാ ആരോഗ്യദിനത്തോടനുബന്ധിച്ചുള്ള ഇന്റഡ്രേറ്റഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് കൗണ്‍സില്‍ സംഘടിപ്പിച്ച വിര്‍ച്വല്‍ മീറ്റിംഗിലായിരുന്നു പ്രഖ്യാപനം.
കൊവിഡ് മഹാമാരി പടരുന്ന സമയത്ത് സമയോചിതമാ ഇടപെടലിലൂടെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത് കണക്കിലെടുത്താണ് പുരസ്‌കാരം. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് ശേഷമുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത് ഇത്തവണ കെകെ ശൈലജ തന്നെയാണ്. സഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെയാണ് നന്ദി പ്രമേയ ചര്‍ച്ച നടക്കുന്നത്. മുന്‍ ആരോഗ്യമന്ത്രിയായ കെകെ ശൈലജ നിലവില്‍ സിപിഐഎമ്മിന്റെ വിപ്പാണ്.

കഴിഞ്ഞ നിയമസഭയില്‍ അഞ്ച് വര്‍ഷവും മുന്‍മന്ത്രി എസ് ശര്‍മ്മയാണ് ഈ ദൗത്യം നിര്‍വ്വഹിച്ചിരുന്നത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാകും നന്ദി പ്രമേയം സഭ പാസാക്കുക. ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം സഭ ഐക്യകണ്‌ഠേനെ പാസാക്കും.
മുഖ്യമന്ത്രി പിണറായി വിജയനൊഴികെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ മറ്റാരും തുടരേണ്ടതില്ലെന്ന സിപിഐഎം തീരുമാനത്തെത്തുടര്‍ന്നാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെകെ ശൈലജ പുറത്തായത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ച് പാര്‍ലമെന്ററി പദവിയേക്കാള്‍ പാര്‍ട്ടി പദവിയാണ് സിപിഐഎമ്മിന് വലുതെന്നായിരുന്നു സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികര













