രജനികാന്ത് കാര്‍ത്തിക് സുബ്ബരാജ് ഒന്നിക്കുന്ന ആദ്യ ചിത്രമാണ് പേട്ട. ചിത്രത്തിന്റെ ആദ്യ ടീസര്‍ രജനികാന്തിന്റെ ജന്മദിനമായ ഇന്ന് പുറത്തുവിട്ടു.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. വിജയ് സേതുപതിയെക്കൂടാതെ ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, മാളവിക എന്നിവരൊക്കെ രജനിക്കൊപ്പം അണിനിരക്കും. അടുത്ത പൊങ്കലിന് ചിത്രം തീയേറ്ററുകളിലെത്തും.














