പെ​ണ്‍​കു​ട്ടി​ക​ള്‍ മദ്യപാനം തുടങ്ങിയിരിക്കുന്നുത് ഭയപ്പെടുത്തുന്നു-മനോഹര്‍ പരീകര്‍

പനാജി: പെണ്‍കുട്ടികളും മദ്യപാനം തുടങ്ങിയത്​ തന്നെ ഭയപ്പെടുത്തുന്നുവെന്ന്​ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍. ഗോവയില്‍ പൊതുസ്ഥലങ്ങളിലെ മദ്യപാനത്തിന്​ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ പ്രസ്​താവനയുമായി പരീക്കര്‍ രംഗത്തെത്തിയിരിക്കുന്നത്​.

താന്‍ മുഴുവന്‍ പെണ്‍കുട്ടികളെയും ഉദ്ദേശിച്ചല്ല പറയുന്നത്​. ഇവിടെ എത്തിയവര്‍ മദ്യപിക്കുന്നവരാണെന്നും താന്‍ അഭിപ്രായപ്പെടുന്നില്ലെന്ന്​ സംസ്ഥാന യൂത്ത്​ പാര്‍ലമ​െന്‍റിനെ അഭിസംബോധന ചെയ്​ത്​ പരീകര്‍ പറഞ്ഞു. നേരത്തെ ഗോവയില്‍ മയക്കുമരുന്ന്​ വ്യാപാരം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന്​ പരീകര്‍ അഭിപ്രായപ്പെട്ടിരുന്നു.

മയക്കുമരുന്ന്​ കച്ചവടം പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്ന്​ താന്‍ അവകാശപ്പെടുന്നില്ല. പക്ഷേ അത്​ കുറച്ച്‌​ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്​. കോളജുകളില്‍ മയക്കുമരുന്ന്​ ഉപയോഗം വന്‍തോതില്‍ വ്യാപിച്ചിട്ടുണ്ടെന്ന്​ താന്‍ വിശ്വസിക്കുന്നില്ലെന്നും പരീക്കര്‍ പറഞ്ഞു.

മയക്കുമരുന്ന്​ കണ്ടെത്താന്‍ പൊലീസിന്​ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ഇതി​​െന്‍റ ഭാഗമായി 170 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *