പെരുമാറ്റചട്ടലംഘനം; തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധി സുപ്രീംകോടതി ഇന്ന് പരിശോധിക്കും


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമീഷന്റെ അധികാര പരിധി സുപ്രീംകോടതി ഇന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കമീഷന് എന്തെല്ലാം അധികാരം ഉപയോഗിക്കാനാകും എന്നതാണ് കോടതി പരിശോധിക്കുന്നത്. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വോട്ട് ചോദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.


തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതിനിധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിക്കവെ സ്വന്തം അധികാരങ്ങളെ കുറിച്ച്‌ കമീഷന് ബോധ്യമില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കും മായാവതിയെ രണ്ട്ദിവസത്തേക്കും പ്രചരണത്തില്‍ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്.




Sharing is Caring