പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു


മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിനാണ് മരിച്ചത്. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് മാസിന്‍. എയര്‍ഗണ്ണില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.


കഴുത്തിന് വെടിയേറ്റ നിലയില്‍ വൈകുന്നേരം അഞ്ചരയോടെയാണ് യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളെ ഒരു ബൈക്കില്‍ നടുക്കിരുത്തി, രണ്ട് പേര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മാസിന്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നത്.




Sharing is Caring