പെട്രോള്‍ വിലയില്‍ കുറവ് വരുത്തി സൗദി അറേബ്യ


റിയാദ്: പെട്രോള്‍ വിലയില്‍ കുറവ് വരുത്തി സൗദി അറേബ്യ.91 ഗ്രേഡ് പെട്രോളിന്‍റെ വില ലിറ്ററിന് 1.50 റിയാലായി കുറച്ചു. മൂന്ന് ഹലാലയുടെ കുറവാണ് വരുത്തിയത്. നിലവില്‍ 1.53 റിയാലായിരുന്നു വില. 95 ഗ്രേഡ് പെട്രോളിന്‍റെ വില ലിറ്ററിന് 2.18 റിയാലില്‍ നിന്ന് 2.05 റിയാലായി കുറച്ചു.ഒക്ടോബര്‍ 20 (ഞായറാഴ്ച) മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നതായി സൗദി അരാംകോ അറിയിച്ചു. ഈ വര്‍ഷത്തെ അവസാന പാദ വര്‍ഷ നിരക്കുകളാണ് നിലവില്‍വന്നത്. മൂന്നു മാസത്തിലൊരിക്കലാണ് പെട്രോള്‍ വില പുനഃപരിശോധിക്കുക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണ കയറ്റുമതിക്കനുസരിച്ചുള്ള വ്യത്യാസം പ്രാദേശിക വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാവുമെന്നു അരാംകോ അറിയിച്ചു.




Sharing is Caring