പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന എഴുപുന്ന സ്വദേശി റെജിന്‍ദാസ് മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ വടുതല സ്വദേശി ഫിലിപ്പ് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ബുധാനാഴ്ച്ചയാണ് റെജില്‍ദാസിനും പച്ചാളം ഷണ്‍മുഖം റോഡില്‍ ചായക്കട നടത്തുന്ന പങ്കജാക്ഷനും നേരെ ആക്രമണമുണ്ടായത്.

വടുതല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഫിലിപ്പ് എന്നയാളാണ് ഇവരെ ആക്രമിച്ചത്. ഓട്ടോയില്‍ വന്നിറങ്ങിയ ഫിലിപ്പ് ഇരുവരുടെയും ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നീട് ഓട്ടോ ഓടിച്ച് രണ്ട് കിലോമീറ്റര്‍ ദൂരം പോയ ശേഷം ഫിലിപ്പ് സ്വയം തീകൊളുത്തി മരിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *