പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറച്ചു


ദില്ലി: എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറച്ചു. പ്രാദേശിക നികുതികള്‍ ഒഴിവാക്കിയുള്ളതാണിത്. പുതിയ വില ഇന്ന് (16-07-2015) അര്‍ധരാത്രിയോടെ നിലവില്‍ വരും.


അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്നാണിത്. ഇറാനില്‍ നിന്നുള്ള എണ്ണകയറ്റുമതി വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് വില കുറയാനിടയാക്കിയത്. ജൂലായ് ഒന്നിനാണ് പെട്രോളിനും (31 പൈസ) ഡീസലിനും(71 പൈസ) അവസാനമായി വിലകുറച്ചത്.


ജൂണ്‍ 15ന് പട്രോള്‍ വില ലിറ്ററിന് 64 പൈസ വര്‍ധിപ്പിച്ചിക്കുകയും ഡീസല്‍ വിലയില്‍ 1.35 രൂപയുടെ കുറവ് വരുത്തുകയും ചെയ്ത ശേഷം, ജൂലൈ ഒന്നിന് പെട്രോളിന് 31 പൈസയും ഡീസലിന് 71 പൈസയും കുറച്ചിരുന്നു.



Sharing is Caring