കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം ജില്ലക്കാരനായ പതിനാലുകാരന് നിപ്പ സ്ഥിരീകരിച്ചു.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റിവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കുട്ടിക്ക് നിപ്പ സ്ഥിരീകരിച്ചിരുന്നു.

പൂനെ വൈറോളജി ലാബിലെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ ചികിത്സക്കായി കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു ഉടന്‍ മാറ്റും.













