പുതുവൈപ്പിന്‍: പൊലിസ് നടപടിയെ വിമര്‍ശിച്ച് ഡി.ജി.പി ജേക്കബ് തോമസ്


പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ പൊലിസ് സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദ്ദിച്ച നടപടി ശരിയായില്ല. പൊലിസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പാറോപ്പടി സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എന്നാല്‍, ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സെന്‍കുമാറും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊലിസ് നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.




Sharing is Caring