പീസ് സ്‌കൂള്‍ സ്ഥാപകന്‍ എം.എം. അക്ബറിന് ജാമ്യം


കൊച്ചി: മതപ്രഭാഷകനും മുജാഹിദ്​ നേതാവുമായ എം.എം അക്​ബറിന്​ ജാമ്യം. എറണാകുളം ജില്ലാ മജിസ്​ട്രേറ്റ്​ സെഷന്‍സ്​ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. മതസ്​പര്‍ദ്ധയുണ്ടാക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു പീസ്​ സ്​കൂള്‍ ഡയറക്​ടര്‍ ആയ അക്​ബറിനെതിരായ കേസ്​.


നേരെത്ത വിദേശത്തു നിന്ന് എത്തിയപ്പോള്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്.സ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി.


മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അക്ബറിനെതിരെ കേസെടുത്തത്.



Sharing is Caring