പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും, എഡിജിപി എം ആര് അജിത് കുമാറിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെ ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. നിലവിലെ വിവാദങ്ങളില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പൊലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ വേദിയിലെത്തി. വേദിയില്‍ മുഖ്യമന്ത്രി എന്ത് സംസാരിക്കും എന്നത് നിര്‍ണ്ണായകമാണ്. ആരോപണ മുനയില്‍ നില്ക്കുന്ന എഡിജിപി എംആര്‍ അജിത് കുമാറാണ് മുഖ്യമന്ത്രിയെ വേദിയില്‍ സ്വീകരിച്ചത്. വിവാദങ്ങള്‍ക്കിടെ ഇരുവരും ആദ്യമായാണ് വേദി പങ്കിടുന്നത്. സമ്മേളന ശേഷം പ്രതികരിക്കാമെന്നാണ് എഡിജിപി പ്രതികരിച്ചത്.














