പിറന്നാള്‍ സമ്മാനം നല്‍കിയ ആരാധകനെ ഞെട്ടിച്ച്‌ ജയസൂര്യയുടെ സമ്മാനം


പിറന്നാള്‍ ദിനത്തില്‍ തനിക്ക് സര്‍പ്രൈസ് മാഷപ്പ് വീഡിയോ സമ്മാനമായി നല്‍കിയ ആരാധകനെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇവിടെ ജയസൂര്യ.സിനിമയിലേയും അഭിമുഖങ്ങളുടെയും ഭാഗങ്ങള്‍ ചേര്‍ത്ത് മാഷപ്പ് വിഡിയോ ഒരുക്കി ജയസൂര്യയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയ യുവ എഡിറ്റര്‍ ലിന്റോ കുര്യനെ സിനിമയിലേക്ക് ക്ഷണിച്ചാണ് ജയസൂര്യ ഞെട്ടിച്ചത്.താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ലിന്റോ ഒരുക്കിയ മാഷപ്പ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.


https://www.facebook.com/Jayasuryajayan/videos/2281909562122345/


ഇത്രയും ഗംഭീരമായ പിറന്നാള്‍ സമ്മാനം നല്‍കിയതിന് ലിന്റോയ്ക്ക് നന്ദി കുറിച്ചു കൊണ്ട് ജയസൂര്യ ഈ വീഡിയോ തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.വീഡിയോ കണ്ടവര്‍ക്കെല്ലാം ഗംഭീര പ്രതികരണമായിരുന്നു. ഇതിനുപുറമേയാണ് മനോഹരമായ വിഡിയോ ഒരുക്കിയ ലിന്റോയെ സിനിമയിലേക്ക് ക്ഷണിക്കുന്നുവെന്ന് ജയസൂര്യ പറഞ്ഞത്.

മോഹന്‍ലാല്‍, സിദ്ദിഖ്, അലിയാര്‍, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍, നൈല ഉഷ തുടങ്ങിയവരുടെ ശബ്ദങ്ങളിലൂടെ ജയസൂര്യ എന്ന നടന്‍റെ ബഹുമുഖപ്രതിഭയെ വീഡിയോയില്‍ ലിന്റോ അടയാളപ്പെടുത്തുന്നുണ്ട്.



Sharing is Caring