കൊ​ങ്ക​ണ്‍ പു​തി​യ റെ​യി​ല്‍ പാ​തയിൽ ട്ര​യ​ല്‍ റ​ണ്‍ നടത്തി


മം​ഗ​ളൂ​രു: ദി​വ​സ​ങ്ങ​ളാ​യി ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ പാ​ത​യി​ല്‍ ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി. പു​തി​യ റെ​യി​ല്‍ പാ​ത നി​ര്‍​മി​ച്ച കു​ല​ശേ​ഖ​ര​യി​ലാ​ണ് ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി​യ​ത്. ഗു​ഡ്സ് ട്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ട്ര​യ​ല്‍ റ​ണ്‍. പ​രി​ശോ​ധ​ന പൂ​ര്‍​ത്തിയായശേഷമായിരിക്കും പാ​ത തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.


ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ വീ​ണ്ടും മ​ഴ പെ​യ്‌​ത​താ​ണ് ട്ര​യ​ല്‍ റ​ണ്‍ ന​ട​ക്കു​ന്ന​ത് വൈ​കി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 23ന് ​പു​ല​ര്‍​ച്ചെ​യാ​ണ് കൊ​ങ്ക​ണ്‍ റൂ​ട്ടി​ല്‍ മം​ഗ​ളു​രു ന​ഗ​ര​ത്തി​നു സ​മീ​പം പ​ടീ​ല്‍- കു​ല​ശേ​ഖ​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ പാ​ള​ത്തി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള തീ​വ​ണ്ടി സ​ര്‍​വീ​സ് താ​ളം തെ​റ്റി​യി​രു​ന്നു.




Sharing is Caring