പിപി ദിവ്യ ഇന്ന് ജാമ്യ ഹരജി നല്‍കും


എഡിഎം നവീന്‍ ബാബു മരണപ്പെട്ട കേസില്‍ റിമാന്‍ഡിലായ പിപി ദിവ്യ ഇന്ന് ജാമ്യ ഹരജി നല്‍കും. തലശേരി സെഷന്‍സ് കോടതിയിലാണ് ഹരജി നല്‍കുക. ഇന്നലെ അറസ്റ്റിലായ ദിവ്യയെ രണ്ടാഴ്ചത്തേക്കാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.


അതേ സമയം ദിവ്യയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും.


സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.



Sharing is Caring