പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ് :വി​ജ​യ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​ക്ക് പാ​ര്‍​ട്ടി ചി​ഹ്നം ന​ല്‍​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്

തൊ​ടു​പു​ഴ: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​ക്ക് പാ​ര്‍​ട്ടി ചി​ഹ്നം ന​ല്‍​കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം വ്യ​ക്തി​പ​ര​മ​ല്ല. കോ​ണ്‍​ഗ്ര​സും ഘ​ട​ക​ക​ക്ഷി​ക​ളും ചേ​ര്‍​ന്നാ​യി​രി​ക്കും തീ​രു​മാ​നം. ഞാ​യ​റാ​ഴ്ച സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​ഷ ജോ​സ് കെ. ​മാ​ണി​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ജോ​സ് വി​ഭാ​ഗ​ത്തി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. നി​ഷ​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ടും വ​നി​താ വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടു. പാ​ലാ​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ​ന്ന നി​ല​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ള്‍ വേ​റെ​യി​ല്ല എ​ന്ന​താ​ണ് നി​ഷ​യ്ക്ക് സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *