പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​വാ​ദം സി​റി​യ​യേ​ക്കാ​ള്‍ മൂ​ന്നു മ​ട​ങ്ങ് ഭീ​ഷ​ണി​യെ​ന്നു റി​പ്പോ​ര്‍​ട്ട്


ല​ണ്ട​ന്‍: ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ വ​ള​ര്‍​ത്തു​നി​ല​മാ​ണ് പാ​ക്കി​സ്ഥാ​നെ​ന്നും സി​റി​യ​യേ​ക്കാ​ള്‍ മൂ​ന്നു​മ​ട​ങ്ങ് ഭീ​ഷ​ണി ഇ​ത് ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ട്. ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും സ്ട്രാ​റ്റ​റി​ല്‍ ഫോ​ര്‍​സൈ​റ്റ് ഗ്രൂ​പ്പും ചേ​ര്‍​ന്നു പു​റ​ത്തി​റ​ക്കി​യ ഹ്യു​മാ​നി​റ്റി അ​റ്റ് റി​സ്ക് ഗ്ലോ​ബ​ല്‍ ടെ​റ​ര്‍ ത്രെ​ട്ട് ഇ​ന്‍​ഡി​ക്കേ​റ്റ് (ജി​ടി​ടി​ഐ) എ​ന്ന റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ര്‍​ശ​മു​ള്ള​ത്.


അ​ഫ്ഗാ​ന്‍ താ​ലി​ബാ​നും ല​ഷ്ക​ര്‍ ഇ ​ത്വ​യ്ബ​യും അ​ന്താ​രാ​ഷ്ട്ര സു​ര​ക്ഷ​യ്ക്കു വ​ന്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്പോ​ള്‍, ഭീ​ക​ര​ര്‍ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി താ​വ​ള​മൊ​രു​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും മു​ന്നി​ലാ​ണു പാ​ക്കി​സ്ഥാ​ന്‍റെ സ്ഥാ​നം. കൊ​ടും​ഭീ​ക​ര സം​ഘ​ട​ന​ക​ള്‍​ക്ക് സു​ര​ക്ഷി​ത താ​വ​ള​മൊ​രു​ക്കു​ന്ന​ത് പാ​ക്കി​സ്ഥാ​നാ​ണെ​ന്നും അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭീ​ക​ര​ര്‍​ക്കു പി​ന്തു​ണ ന​ല്‍​കു​ന്ന​തു പാ​ക്കി​സ്ഥാ​നാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.


തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​രു​ന്ന ദ​ശ​ക​ത്തി​ല്‍ വ​ര്‍​ധി​ക്കു​മെ​ന്നും ആ​യു​ധ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​വും സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളും ഇ​ക്കാ​ല​യ​ള​വി​ല്‍ ജ​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും 80 പേ​ജു​ള്ള റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ഭീ​ക​ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ര്‍​പ്പെ​ടു​ന്ന 200 സം​ഘ​ങ്ങ​ളെ നി​രീ​ക്ഷി​ച്ചാ​ണു റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്.



Sharing is Caring