പാലിയക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷം


തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും സംഘര്‍ഷം. എഐവൈഎഫ് നവോത്ഥാന ജാഥയ്ക്കായി തെക്കന്‍ മേഖലയില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സമ്മേളനം കഴിഞ്ഞു മടങ്ങിവേ ടോള്‍ ബൂത്തിലെ സ്‌റ്റോപ് ബാരിയര്‍ ഇടിച്ച്‌ വാഹനത്തിന്‍റെ ചില്ലുപൊട്ടിയതിനേ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.


ചില്ല് പൊട്ടിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ടോള്‍പ്ലാസ അധികൃതര്‍ നിരാകരിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ജാഥ കഴിഞ്ഞുമടങ്ങിയ 300ഓളം പ്രവര്‍ത്തകര്‍ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവിടെ തുടരുകയായിരുന്നു.


രോഷാകുലരായ പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകള്‍ തുറന്ന് ഒരു മണിക്കൂര്‍ നേരം വാഹനങ്ങള്‍ കടത്തിവിട്ടു. ടോള്‍പിരിവും നിര്‍ത്തിവയ്പ്പിച്ചു.



Sharing is Caring