പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍


പാലക്കാട്: പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഒലവക്കോട് റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇത് നവജാതശിശുവിന്റെതേന്നാണ് പൊലീസ് സംശയിക്കുന്നത്.


ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിനു താഴെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് അജ്ഞാത മൃതദേഹം കാണപ്പെട്ടത്.


ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലുള്ള മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്. റെയില്‍വേ ജീവനക്കാരാണ് മൃതദേഹത്തെക്കുറിച്ച്‌ പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഡിവൈഎസ്പി ജിഡി വിജയകുമാര്‍ അറിയിച്ചു.



Sharing is Caring