പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് യോഗം ഇന്ന് ; തിരുത്തല്‍വാദികളുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ സുപ്രധാന മാറ്റങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയ തിരുത്തല്‍വാദികളുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച നയരൂപീകരണ യോഗത്തിലാണ് വിയോജന കത്തില്‍ ഒപ്പ് വച്ച്‌ രണ്ട് നേതാക്കള്‍ പങ്കെടുക്കുന്നത്. കത്ത് വിവാദ മുയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യേഗത്തിനു ശേഷം ആദ്യം നടക്കുന്ന ചര്‍ച്ചയാണിത്.

ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നവര്‍. പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ യോഗത്തില്‍ പരിഗണിക്കും. ചോദ്യോത്തര വേള റദ്ദാക്കിയതില്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇതു ഉയര്‍ത്തിപ്പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

ചോദ്യോത്തര വേള ഒഴിവാക്കിയത് ഏകാധിപത്യവും ഞെട്ടിക്കുന്നതും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്ന് രാജ്യസഭാംഗം ആനന്ദ് ശര്‍മ്മ ചൂണ്ടിക്കാട്ടിയിരുന്നു. അംഗങ്ങളുടെ അവകാശ ലംഘനമാണിത്. പാര്‍ലമെന്റ്് സമ്മേളനം സര്‍ക്കാര്‍ ബിസിനസിനു മാത്രമുള്ളതല്ല, സര്‍ക്കാരിന്റെ സൂക്ഷ്മപരിശോധന കൂടിയാണെന്നും ശര്‍മ്മ പറഞ്ഞു.

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. സമ്ബദ് വവ്യസ്ഥയുടെ തകര്‍ച്ചയിലും ജിഡിപി തകര്‍ന്നടിഞ്ഞതിലും മറുപടി പറയാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. സര്‍ക്കാര്‍ ഒന്നിനും ഉത്തരം നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ചോദ്യോത്തര വേള റദ്ദാക്കിയതിനെ മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശും ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ എല്ലാ പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തിയ ശേഷമാണ് ചോദ്യോത്തര വേള ഉപേക്ഷിച്ചതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. ചര്‍ച്ചയില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഡെറെക് ഒബ്രിയാന്‍ ഒഴികെ എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശത്തോട് യോജിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വിവാദ കത്തില്‍ ഒപ്പുവച്ചത് 23 പേര്‍ ഇപ്പോഴും വിമത പക്ഷത്തുതന്നെയാണ്് കത്ത് പുറത്തുവന്നതിനു പിന്നാലെ പാര്‍ട്ടിയില്‍ വലിയ വിവാദമുയര്‍ന്നിരുന്നു. കത്തില്‍ ഒപ്പുവച്ച പ്രമുഖര്‍ക്കെതിരെ കടുത്ത വിമര്‍ശനവും പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കത്ത് ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ തന്നെയാണ് തിരുത്തല്‍വാദികള്‍ നിലനില്‍ക്കുന്നതും.

അതേസമയം, വിമത ശബ്ദമുയര്‍ത്തിയവരെ പൂര്‍ണ്ണമായും തഴയുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചുവരുന്നത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തയ്യാറാക്കാന്‍ രൂപീകരിച്ച സമിതിയില്‍ നിന്ന് വിമതരെ ഒഴിവാക്കി. ഗാന്ധി കുടുംബത്തോട് കുറ് പുലര്‍ത്തുന്നവര്‍ മാത്രമാണ് സമിതിയംഗങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *