പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് ഒരു വെള്ളി കൂടി


പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് ഒരു വെള്ളി കൂടി. പുരുഷൻമാരുടെ ഹൈ ജംപ് ടി47 വിഭാഗത്തില്‍ ഇന്ത്യയുടെ നിഷാദ് കുമാറാണ് വെള്ളി സ്വന്തമാക്കിയത്.2.08 മീറ്റർ താണ്ടിയാണ് താരം വെള്ളിയില്‍ മുത്തമിട്ടത്.


ടോക്യോ പാരാലിമ്ബക്സില്‍ ഇതേ ഇനത്തില്‍ താരം വെള്ളി സ്വന്തമാക്കിയിരുന്നു.
പാരിസില്‍ ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി. ഒരു സ്വർണം രണ്ട് വെള്ളി നാല് വെങ്കലം മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്.


നേരത്തെ, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ എഎച്ച്‌-ഒന്ന് വിഭാഗത്തില്‍ ഇന്ത്യയുടെ റുബിന ഫ്രാൻസിസ് വെങ്കലം സ്വന്തമാക്കിയിരുന്നു. നേരത്തെ, പുരുഷൻമാരുടെ ഷൂട്ടിങില്‍ മനിഷ് നർവാള്‍ വെള്ളി നേടിയിരുന്നു. പത്ത് മീറ്റർ എയർ റൈഫിള്‍ എസ്‌എച് 1 വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം.



Sharing is Caring