റി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ ഇന്ത്യ വിളിച്ചു വരുത്തി. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തിയത്. ഉറി ആക്രമണത്തില്‍ പാകിസ്താന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഹൈക്കമ്മീഷണര്‍ക്ക് കൈമാറി.
നുഴഞ്ഞു കയറിയ തീവ്രവാദികള്‍ക്ക് സഹായം ചെയ്ത ഫൈസല്‍ ഹുസൈന്‍ അവാന്‍, യാസിന്‍ ഖുര്‍ഷിദ് എന്നിവരുടെ വിവരങ്ങളും കൊല്ലപ്പെട്ട തീവ്രാദികളുടെ വിവരങ്ങളും ഇന്ത്യ കൈമാറി. അതിര്‍ത്തി കടന്നുള്ള തുടര്‍ച്ചയായ തീവ്രവാദ പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്നും പാകിസ്താനോട് ഇന്ത്യ വ്യക്തമാക്കി.
യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്താന് ശക്തമായ മറുപടി നല്‍കിയതിന് പിന്നാലെയാണ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ തെളിവുകള്‍ കൈമാറിയത്.













