പാക്കിസ്ഥാന്‍ പരമ്പര തൂത്തുവാരി


വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര പാക്കിസ്ഥാന്‍ തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 8 വിക്കറ്റിന് പാക് പട ജയിച്ചു.


ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പുറത്താകാതെ 42 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സ് ടോപ്‌സ്‌കോറര്‍. നിക്കോളാസ് 16ഉം പൊള്ളാര്‍ഡ് പുറത്താകാതെ 16ഉം റണ്‍സെടുത്തു. തുടക്കത്തിലേറ്റ കനത്ത തകര്‍ച്ചയാണ് മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്ന് വിന്‍ഡീസിനെ തടഞ്ഞത്. പാക്കിസ്ഥാന് വേണ്ടി ഇമദ് വാസിം മൂന്ന് വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ പുറത്താകാതെ 43 റണ്‍സെടുത്ത ഷൊഐബ് മാലിക്കിന്റെയും 27 റണ്‍സെടുത്ത ബാബര്‍ അസമിന്റെയും കരുത്തില്‍ 15.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്ത് വിജയം നേടി.

11 റണ്‍സെടുത്ത ഷര്‍ജീല്‍ ഖാനും 21 റണ്‍സെടുത്ത ഖാലിദ് ലത്തീഫും പുറത്തായവര്‍. ഇമദ് വാസിം കളിയിലെയും പരമ്പരയിലെയും താരം.



Sharing is Caring