പാക്കിസ്ഥാന്‍ ജുഡീഷ്യറിയെ വിമര്‍ശിച്ച് നവാസ് ഷെരീഫ്


പാക്കിസ്ഥാന്‍ ജുഡീഷ്യറിയെ കണക്കറ്റ് വിമര്‍ശിച്ച് നവാസ് ഷെരീഫ്. 200 ദശലക്ഷം ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയെ അവരുടെ നേതാവിനെ ഒരു ഒപ്പോടുകൂടി പുറത്താക്കിയത് അവരെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ഝലം പ്രദേശത്ത് അണികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


താന്‍ ഒരു തരത്തിലുള്ള അഴിമതിയും ചെയ്തിട്ടില്ല. മികച്ച നേതാക്കളെ ഈ രാജ്യത്ത് തുടരാന്‍ ജുഡീഷ്യറി അനുവദിക്കാറില്ല. എന്നാല്‍ ഏകാധിപതികളെ എത്ര കാലത്തോളം ഭരണത്തിലിരിക്കാനും ഇവര്‍ പിന്തുണ നല്‍കുന്നു.-ഷെരീഫ് പറഞ്ഞു.


സ്വാതന്ത്ര്യത്തിനു ശേഷമുള്ള 70 വര്‍ഷക്കാലമായി ഒരു പ്രധാനമന്ത്രിക്ക് പോലും തന്റെ ഭരണ കാലയളവ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കേസിലാണ് പാക്ക് സുപ്രീം കോടതി ഷെരീഫിനെ പുറത്താക്കിയത്.



Sharing is Caring