പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം: 4 സൈനികര്‍ കൊല്ലപ്പെട്ടു


പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപം പട്രോളിംഗ് നടത്തിയ സൈനികര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.


അപ്പര്‍ ദിര്‍ ജില്ലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം പട്രോളിംഗ് നടത്തിയത്.


സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസി അപലപിച്ചു. ഭീകരവാദത്തില്‍നിന്നു രാജ്യത്തെ ശുദ്ധീകരിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണെന്നും അബ്ബാസി ആവശ്യപ്പെട്ടു.



Sharing is Caring