പാകിസ്​താന്​ മേല്‍ സമ്മര്‍ദ്ദം; തീവ്രവാദത്തിനെതിരെ നടപടിയെടുക്കാതിരിക്കാനാവില്ല -ബിപിന്‍ റാവത്ത്​

ന്യൂഡല്‍ഹി: എഫ്​.എ.ടി.എഫ്​ പാകിസ്​താന്​ അന്ത്യശാസനം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കരസേന മേധാവി ബിപിന്‍ റാവത്ത്​. ഫെബ്രുവരിക്കകം തീ​വ്രവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന എഫ്​.എ.ടി.എഫ്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ഇക്കാര്യത്തിലാണ്​ റാവത്തിന്‍െറ പ്രതികരണം പുറത്ത്​ വന്നിരിക്കുന്നത്​.

പാകിസ്​താന്‍ ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാണ്​. അവര്‍ക്ക്​ നടപടിയെടുക്കാതെ മുന്നോട്ട്​ പോകാനാവില്ല. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അവര്‍ പ്രവര്‍ത്തിക്കുമെന്നാണ്​ പ്രതീക്ഷ. എഫ്​.എ.ടി.എഫിന്‍െറ ഗ്രേ ലിസ്​റ്റില്‍ ഉള്‍പ്പെടുന്നത്​ ഒരു രാജ്യത്തിനും ഗുണകരമാവില്ലെന്ന്​ ബിപിന്‍ റാവത്ത്​ പറഞ്ഞു.2020 ഫെബ്രുവരിക്കകം തീവ്രവാദത്തിനെതിരായ കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും എഫ്.എ.ടി.എഫ് മുന്നറിയിപ്പ്​ നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *