പാകിസ്​താനില്‍ ഗര്‍ഭിണിയായ ഗായികയെ വെടിവെച്ചു കൊന്നു

കറാച്ചി: ​ഗര്‍ഭിണിയായ പാകിസ്​താന്‍ യുവഗായിക ഗാനമേളക്കിടെ വെടിയേറ്റു മരിച്ചു. പാകിസ്​താനിലെ തെക്കന്‍ സിന്ധ്​ പ്രവിശ്യയിലെ കാന്‍ഗ ഗ്രാമത്തിലാണ്​ സംഭവം. എഴുന്നേറ്റ്​ നിന്ന്​ പാട്ടുപാടാത്തതിനാണ്​ അക്രമി സമീന സമൂന്‍ എന്ന ഗായികയെ വെടിവെച്ചത്​. സംഭവത്തില്‍ വെടിയുതിര്‍ത്ത താരിഖ്​ ജതോയ്​ എന്നയാളെയും ഇയാളു​ട രണ്ട്​ സുഹൃത്തുക്കളെയും പൊലീസ്​ അറസ്​റ്റു ചെയ്​തു.

വേദിയില്‍ ഇരുന്നുകൊണ്ട്​ പാട്ടുപാടിയ സമീനയോട്​ സ്​റ്റേജിനു മുന്നിലെത്തിയ അക്രമി എഴുന്നേറ്റ്​ നിന്ന്​ പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭിണിയായ സമീന സ്​റ്റേജില്‍ എഴുന്നേറ്റു നിന്നതും താരിഖ്​ വെടിവെക്കുകയായിരുന്നു. ഇവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീന വെടിയേറ്റു മരിക്കുന്നതി​​െന്‍റ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്​.

ഭാര്യയും ഗര്‍ഭസ്ഥശിശുവിനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ ഇരട്ടകൊലപാതകകുറ്റം ചുമത്തമെന്ന്​ സമീനയുടെ ഭര്‍ത്താവ്​ ആവശ്യപ്പെട്ടു

Spread the love

Leave a Reply

Your email address will not be published. Required fields are marked *