പാകിസ്ഥാനില്‍ വാഹനങ്ങൾക്ക് നേരെയുള്ള വെടിവെപ്പിൽ 50 പേര്‍ കൊല്ലപ്പെട്ടു


വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ യാത്രാ വാഹനത്തിന് നേര്‍ക്ക് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു.വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.


ഷിയാ മുസ്ലിങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് പത്ത് പേരോളം വരുന്ന ആക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കുറം ജില്ലയിലാണ് ആക്രമണമുണ്ടായത്. പതിയിരുന്ന അക്രമികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.


സമീപകാലത്ത് ഈ മേഖലയില്‍ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.



Sharing is Caring