പാകിസ്താനുമായുള്ള വാണിജ്യ ചര്‍ച്ച അഫ്ഗാനിസ്താന്‍ മാറ്റി വച്ചു


പാകിസ്താനുമായി തീരുമാനിച്ചിരുന്ന വാണിജ്യ ചര്‍ച്ച അഫ്ഗാനിസ്താന്‍ മാറ്റിവച്ചു.
കടല്‍ മാര്‍ഗമുള്ള വ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് മാറ്റിയത്. ഇരു രാജ്യങ്ങളുടെയും കടല്‍ മാര്‍ഗമുള്ള കച്ചവടങ്ങളുടെ കരാറുകളില്‍ ഒപ്പിടാനും മറ്റു നിര്‍ണായക തീരുമാനങ്ങള്‍ക്കുമായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.


അഫ്ഗാന്‍ വ്യവസായ മന്ത്രാലയമാണ് യോഗം മാറ്റി വച്ച വിവരം അറിയിച്ചത്. യോഗം പിന്നീട് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാകിസ്താനില്‍ നിന്ന് നിരവധി ചരക്കുകളാണ് അഫ്ഗാനിസ്താനിലേക്ക് കയറ്റുമതി ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 ശതമാനത്തിന്റെ ഇടിവാണ് ഈ മേഖലയില്‍ ഉണ്ടായത്. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേര്‍ത്തിരുന്നത്.




Sharing is Caring