പശുവിന്റെ പേരില്‍ കൊല: മോഡിയുടെ ഉപദേശമല്ല നടപടിയാണ് വേണ്ടതെന്ന് ആന്റണി

പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഈ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേശമല്ല വേണ്ടതെന്നും നടപടി ആണ് ആവശ്യമെന്നും ആന്റണി തുറന്നടിച്ചു.
ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
പശുക്കളുടെ പേരില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒടുവില്‍ മൗനം വെടിഞ്ഞിരുന്നു. പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനൃുവദിക്കില്ലെന്നും മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും മോഡി നേരത്തെ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ആന്റണി വിമര്‍ശനമുയര്‍ത്തിയത്.
അക്രമങ്ങളെ കര്‍ശനമായി തടഞ്ഞ മഹാത്മഗാന്ധിയുടെ നാടാണ് ഇന്ത്യയെന്നും ആളുകള്‍ ഇതു മറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോഡി പറഞ്ഞു. അക്രമരാഹിത്യമാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *