പള്‍സര്‍സുനി മറ്റൊരു നടിയേയും പീഡിപ്പിച്ചു; നടിയായ നിര്‍മ്മാതാവിന്റെ ഭാര്യയോട് മോശമായി പെരുമാറി ; രണ്ടു കേസുകളും അന്വേഷിക്കും


യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പള്‍സര്‍ സുനി മുമ്പ് മലയാളത്തിലെ മറ്റൊരു പ്രമുഖ നടിയെയും സമാന രീതിയില്‍ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി റിപ്പോര്‍ട്ട്. കേസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടത്തിയേക്കും.
യുവനടിയെ തട്ടിക്കൊണ്ടു പോയ കേസ് വിവാദം ഉണ്ടാക്കി മുന്നേറുമ്ബോള്‍ രണ്ടു വര്‍ഷം മുമ്ബ് നടന്ന ഈ സംഭവത്തെ കുറിച്ചും പോലീസ് അന്വേഷണത്തിനൊരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്.


നടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സിനിമാ മേഖലയിലെ പലര്‍ക്കും അറിവുള്ള ഈ കാര്യത്തില്‍ ഇരയായ നടി മാനഹാനി ഭയന്നു പരാതി നല്‍കാതിരിക്കുകയായിരുന്നു. ഒരു നടന്റെ ഡ്രൈവറായി സുനി ജോലി ചെയ്തിരുന്ന കാലത്തായിരുന്നു ഈ സംഭവം. ഇതോടെ നടന്‍ പള്‍സര്‍ സുനിയെ ഡ്രൈവര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയുമുണ്ടായി.ഭാര്യയോട് മോശമായി പെരുമാറി എന്ന് വ്യക്തമാക്കി വേറൊരു നടിയുടെ നിര്‍മ്മാതാവായ ഭര്‍ത്താവ് സുനിക്കെതിരേ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴത്തെ കേസില്‍ പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ രണ്ടു കേസും അന്വേഷിക്കാനുള്ള നിലപാടിലാണ് പോലീസ്.


‘കഴിഞ്ഞ ദിവസം നടന്‍ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, സഹായി അപ്പുണ്ണി എന്നിവരെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ ഒട്ടേറെ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കി.



Sharing is Caring