പലിശക്കാരുടെ ഭീഷണി; റിട്ട എ എസ് ഐ ആത്മഹത്യ ചെയ്തു


DSC_0342

തിരുവനന്തപുരം: പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് റിട്ട.എഎസ്‌ഐ .സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ റിട്ട. ഡിവൈഎസ്പിയുടെ പേര്  പരാമര്‍ശിച്ചിട്ടുണ്ട്.2010ല്‍ സുരേന്ദ്രന്‍ നെയ്യാറ്റിന്‍കര സ്വദേശികളായ രതീഷ് കുമാര്‍, ഉണ്ണി എന്നിവരുടെ കയ്യില്‍ നിന്നും മുന്നര ലക്ഷം രൂപ പലിശയ്‌ക്കെടുത്തിരുന്നു. പലിശക്കാർക്ക്  പതിമൂന്നര ലക്ഷം രൂപ തിരിച്ചു നല്‍കിയിട്ടും ഇവര്‍ സുരേന്ദ്രന് ഈടുവച്ച പ്രമാണം തിരികെ നല്‍കില്ല. തുടര്‍ന്ന് രണ്ട് ലക്ഷം രൂപകൂടി സുരേന്ദ്ര പലിശക്കാര്‍ക്ക്‌നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബാങ്കിനെ സമീപിച്ചു. സുരേന്ദ്രന്‍ പലിശക്കാര്‍ക്ക് ഈടുവച്ച പ്രമാണം ഉപയോഗിച്ച് ഉണ്ണി 20 ലക്ഷം രൂപ ലോണ്‍ എടുത്തു എന്ന വിവരം അറിയുന്നത്. ഇതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തത്.


 

 

 



Sharing is Caring