പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു; യാത്രക്കാര്‍ സുരക്ഷിതര്‍


ചെന്നൈ: പറന്നുയര്‍ന്ന വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ട്രിച്ചി-ദുബൈ ബോയിങ് ബി 737800 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച വിമാനം ദുബൈ യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി.


130 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായത്. എല്ലാവരും സുരക്ഷിതാരാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവം. വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്.


അപകടത്തെക്കുറിച്ച് വിമാനത്താവള അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയാണ്. യാത്രക്കാരെ ദുബൈയിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്‍കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.



Sharing is Caring