പരീക്ഷയെ ഉത്സവമാറ്റി മാറ്റാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി.

പരീക്ഷയെ ഉത്സവമാറ്റി മാറ്റാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി. പരീക്ഷയുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കല്ല മാതാപിതാക്കള്‍ക്കാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ പേ ചര്‍ച്ച എന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു മോദി.

വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്ന എല്ലാ കാര്യത്തിനും മറുപടി നല്‍കും. ഇന്ന് അനുവദിച്ചിരിക്കുന്ന സമയം അവസാനിക്കുകയാണെങ്കില്‍ നമോ ആപ്പിലൂടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പരീക്ഷാ പേ ചര്‍ച്ച എന്ന പരിപാടിയുടെ അഞ്ചാം ലക്കമാണ് ഇന്ന് നടന്നത്. പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള സിനിമയായ ‘ചലേ ജിതേ ഹം’ കാണണം എന്നും ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളോട് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *