പരീക്ഷയില്‍ തോറ്റതിനു പതിനഞ്ചുവയസുകാരി ജീവനൊടുക്കി


ന്യൂഡല്‍ഹി: നോയിഡയില്‍ പരീക്ഷയില്‍ തോറ്റതിനു പതിനഞ്ചുവയസുകാരി ജീവനൊടുക്കി. ഒമ്പതാം
ക്ലാസ് വിദ്യാര്‍ഥിനിയായ ഇകിഷ രാഘവ് ഷയാണ് ആത്മഹത്യ ചെയ്തത്. മയൂര്‍ വിഹാറിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ഇകിഷ.


ചൊവ്വാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ മുറി പൂട്ടിയിരിക്കുകയായിരുന്നു. വാതില്‍ ചവുട്ടിത്തുറന്ന് അകത്തുകടന്ന ബന്ധുക്കള്‍, കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.


അധ്യാപകര്‍ വിദ്യാര്‍ഥിയുടെ മേല്‍ വലിയ സമ്മര്‍ദമാണ് ചലുത്തിയിരുന്നതെന്ന് ഇകിഷയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ സമ്മര്‍ദമാണ് ഇകിഷയുടെ മരണത്തിനു കാരണമെന്ന് പരാതിയില്‍ പറയുന്നു.



Sharing is Caring