ലണ്ടന്‍: ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരിക്ക് കാരണം സൂപ്പര്‍ താരം നെയ്മര്‍ പരിശീലനത്തില്‍ നിന്ന് വിട്ട് നിന്നത് ലോകകപ്പ് പ്രതീക്ഷയുമായി എത്തുന്ന ബ്രസീലിന് ആശങ്ക പകരുന്നു. പൂര്‍ണ ആരോഗ്യവാന്‍ അല്ലെങ്കിലും ലോകകപ്പിന് മുന്നേ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് തനിക്ക് പൂര്‍ണ പ്രതീക്ഷയുണ്ടെന്ന് നെയ്മര്‍ വ്യക്തമാക്കി.
ലോകകപ്പിന് മുമ്പ് നടക്കുന്ന സൗഹൃദ മത്സരത്തില്‍ നെയ്മര്‍ കളിച്ചേക്കില്ലെന്നാണ് സൂചന. ഞായറാഴ്ച ക്രൊയെഷ്യയുമായാണ് ബ്രസീലിന്റെ മത്സരം. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ ഫിലിപ് കൗടിനോയും ഗബ്രിയേല്‍ ജീസസും മുന്നേറ്റ നിരയില്‍ കളിച്ചേക്കും. കാല്‍മുട്ടിന് പരിക്കേറ്റ മിഡ്ഫില്‍ഡര്‍ റെനാറ്റോ അഗസ്റ്റോ സഹൃദ മത്സരത്തില്‍ കളിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജൂണ്‍ പത്തിന് ആസ്ട്രേലിയയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരം. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ ട്രെയിനിംഗ് സെന്ററിലാണ് ബ്രസീല്‍ ദേശീയ ടീം പരിശീലനം നടത്തി വരുന്നത്. ജൂണ്‍ എട്ട് വരെ ടീം ഇവിടെ തുടരും.













