പരസ്യ പ്രതികരണത്തിനില്ല; പാര്‍ട്ടിയില്‍ വിശദീകരിക്കും -മുകേഷ്


കൊല്ലം: അമ്മ വിവാദത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. കാര്യങ്ങള്‍ പാര്‍ട്ടിയില്‍ വിശദീകരിക്കും. കൊല്ലത്ത് ഒരു ചടങ്ങിനെത്തിയപ്പോഴാഴിരുന്നു മുകേഷിന്‍റെ പ്രതികരണം. വേണമെങ്കില്‍ ഈ ചടങ്ങിനെ കുറിച്ച്‌ പറയാമെന്നും മുകേഷ് പ്രതികരിച്ചു.


അതിനിടെ, വിവാത്തില്‍ മുകേഷിനെ വിമര്‍ശിച്ച്‌ കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിന്‍റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ദീപേഷ് സംസ്കാരിക വകുപ്പ് മന്ത്രിക്ക് കത്തെഴുതി. 2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ സ്വനം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ദീപേഷ്.’അമ്മ’യിലെ ഇടത് എം.പിക്കും എം.എല്‍.എമാര്‍ക്കും എതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ അമ്മയിലെ ഇടത് എം.പിയും എം.എല്‍.എമാരും അമ്മ യോഗത്തില്‍ സ്വീകരിച്ചത് ഇടതുപക്ഷ നിലപാടല്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.




Sharing is Caring