പതിമൂന്നുകാരിയെ എട്ട് അദ്ധ്യാപകര്‍ ചേര്‍ന്ന് ഒന്നര വര്‍ഷം പീഡിപ്പിച്ചു


രാജസ്ഥാനില്‍ കാന്‍സര്‍ രോഗിയായ പതിമൂന്നുകാരിയെ എട്ട് അദ്ധ്യാപകര്‍ ചേര്‍ന്ന് ഒന്നര വര്‍ഷം പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബിക്കാനീറിലെ നോഖ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.


2015ലാണ് സംഭവം നടന്നത്. തന്നെ അദ്ധ്യാപകര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. ഏഴോ എട്ടോ പേരുണ്ടായിരുന്നെന്നും എന്നാല്‍, എല്ലാവരുടെയും പേരുകള്‍ അറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഒരു കേസ്.




Sharing is Caring