ചെങ്ങന്നൂരില്‍ സംഭവിക്കുക ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാകുമെന്ന് സജി ചെറിയാന് എംഎല്‍എ. പ്രദേശത്ത് അമ്പതിലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത ദിവസം പതിനായിരത്തിലധികം ശവശരീരങ്ങളാകും കാണേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂരില്‍ സ്ഥിതി അതിദയനീയമാണെന്ന് സജി ചെറിയാന് പറയുന്നു. മേഖലയില്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. വള്ളങ്ങളിലോ ബോട്ടുകളിലോ ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്താനാകുന്ന സ്ഥിതിയല്ല ഇവിടങ്ങളിലേത്. ഇടനാട് മാത്രം അയ്യായിരത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.













