പതിനായിരം കോടി ചെലവാക്കി വ്യവസായം ആരംഭിക്കുന്നതിനെക്കാള്‍ നല്ലത് പതിനായിരം പശുക്കളെ വളര്‍ത്തുന്നതാണെന്ന് ത്രിപുര മുഖ്യമന്ത്രി


അഗര്‍ത്തല : കുറഞ്ഞ സമയത്തിനുള്ളില്‍ ജനത്തിന് വരുമാനം ലഭിക്കാന്‍ എളുപ്പമുള്ള മാര്‍ഗം പശുവളര്‍ത്തലാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. യുവാക്കള്‍ക്ക് ലാഭം നേടാനുള്ള മികച്ച വഴിയാണ് പശുവളര്‍ത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ വ്യവസായശാലകള്‍ ആരംഭിക്കുന്നതിന് വലിയ മൂലധനം ആവശ്യമായി വരുമെന്നും എന്നാല്‍ അതില്‍ നിന്നും വരുമാനം ലഭിക്കാന്‍ നീണ്ട സമയം ആവശ്യമാണ്. അയ്യായിരം കുടുംബങ്ങള്‍ക്ക് പശുവളര്‍ത്തലിന് സാമ്ബത്തിക സഹായം നല്‍കുന്ന പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പതിനായിരം കോടി ചെലവാക്കി വ്യവസായം ആരംഭിക്കുന്നതിനെക്കാള്‍ നല്ലത് അയ്യായിരം കുടുംബങ്ങള്‍ പതിനായിരം പശുക്കളെ വളര്‍ത്തുന്നതാണെന്നതാണ് തന്റെ അഭിപ്രായമെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു. യുവാക്കള്‍ മടിച്ച്‌ നില്‍ക്കാതെ പശുവളര്‍ത്തലില്‍ ശ്രദ്ധ നല്‍കണമെന്ന ഉപദേശവും അദ്ദേഹം നല്‍കി. എല്ലാവര്‍ക്കും പ്രചോദനം നല്‍കാനായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പശുവിനെ വളര്‍ത്തും.


പശുവളര്‍ത്തല്‍ യുവാക്കള്‍ വരുമാന മാര്‍ഗമാക്കണമെന്ന് ഇതിന് മുന്‍പും ത്രിപുര മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. വിദ്യാസമ്ബന്നരായ യുവാക്കള്‍ ജോലിതേടി സമയം പാഴാക്കാതെ പശുവിനെ വളര്‍ത്തണമെന്നാണ് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.



Sharing is Caring