പതിനഞ്ചുകാരി സ്‌കൂളിലെ കക്കൂസില്‍ പ്രസവിച്ചു


പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചു. പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെയാണ് സ്‌കൂളിലെ കക്കൂസില്‍ പ്രസവിച്ചത്. വടക്കന്‍ ഡെല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വ്യാഴാഴ്ച സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശൗചാലയത്തില്‍ പോയത്. അവിടെ വച്ച് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.
സ്‌കൂള്‍ അധികൃതര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ അന്വേഷണിലാണ് 51 കാരനായ അയല്‍വാസി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലോ അഞ്ചോ തവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയത്.
പീഡനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു പറയാതിരിക്കാനായി ഇയാള്‍ പെണ്‍കുട്ടിക്ക് പണം നല്‍കിയിരുന്നതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ബിഹാര്‍ സ്വദേശിയായ ഇയാള്‍ ഡെല്‍ഹിയില്‍ ഓട്ടോെ്രെഡവറായി ജോലി നോക്കുകയായിരുന്നു. പെണ്‍കുട്ടി തിരിച്ചറിഞ്ഞ ഇയാളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
കുറ്റം സമ്മതിച്ച പ്രതി പെണ്‍കുട്ടി തന്നോട് വയറുവേദനയെക്കുറിച്ച് പറഞ്ഞിരുന്നതായി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായി എന്നു മനസിലാക്കിയ ഇയാള്‍ അവള്‍ക്ക് ഗര്‍ഭചിദ്രം നടത്തുന്നതിനുള്ള മരുന്നുകള്‍ നല്‍കിയതായും പൊലീസിനോട് സമ്മതിച്ചു.
എന്നാല്‍ ഈ മരുന്നുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ല എന്നു മാത്രമല്ല, ഈ മരുന്നുകളുടെ അനന്തരഫലം കാരണമാണ് പെണ്‍കുട്ടി 24 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പ്രസവിച്ചത്.




Sharing is Caring