പട്ടികളെ കുളിപ്പിക്കലല്ല പൊലിസിന്റെ പണി: മുഖ്യമന്ത്രി

പൊലിസുകാരുടെ പണി ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിയെ കുളിപ്പിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ടവരെ ദാസ്യപ്പണിയ്ക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലിസിലെ ദാസ്യപ്പണി വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ചിലര്‍ക്ക് അധികാര ഭ്രമത്തത ബാധിച്ചു. തെറ്റായ പ്രവണത അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. അധികാര ഭ്രമം തലക്ക് പിടിച്ച ഉദ്യോഗസ്ഥര്‍ സേനയില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വ്യക്തികളുടെ സുരക്ഷാചുമതലകള്‍ക്കായി 335 പൊലിസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. 199 പേര്‍ക്കാണ് സുരക്ഷ നല്‍കി വരുന്നത്. 23 പേര്‍ക്ക് സുരക്ഷ നല്‍കേണ്ട ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ. മുരളീധരന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എ.ഡി.ജി.പി യുടെ മകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പൊലിസ് ഇതു വരെ തയാറായിട്ടില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. അതേസമയം ഒരു സ്ത്രീയില്‍ നിന്നു അടികൊണ്ട ഡ്രൈവര്‍ക്ക് എതിരെ സ്ത്രീ പീഡനത്തിന് കേസ് എടുക്കുകയും ചെയ്തു. പൊലിസില്‍ വയറ്റാട്ടി തസ്തിക ഉണ്ടോ എന്നും കെ മുരളീധരന്‍ ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *