പടിഞ്ഞാറന്‍ യമന്‍ ലക്ഷ്യമാക്കി ഹൂതികള്‍ വിക്ഷേപിച്ച നാലു മിസൈലുകള്‍ സഖ്യ സേന തകര്‍ത്തു


യമനിലെ പ്രധാന നഗരത്തെ ലക്ഷ്യമാക്കി വിമത വിഭാഗമായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തി. തിങ്കളാഴ്ച്ച രാത്രി നാലു ബാലിസ്റ്റിക് മിസൈലുകളാണ് യമന്‍ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തു വിട്ടത്. എന്നാല്‍, അറബ് സഖ്യ സേനയുടെ വ്യോമസേനാ വിഭാഗം ഇവ ആകാശത്തു വെച്ച് തന്നെ തകര്‍ത്തതായി സഖ്യ സേന പറഞ്ഞു.


യമന്റെ പടിഞ്ഞാറ് ഭാഗത്തെ തുറമുഖ നഗരമായ മൊഖ പ്രദേശത്തെ ലക്ഷ്യമാക്കിയാണ് അതുഗ്ര ശേഷിയുള്ള ബാലിസ്റ്റിക്ക് ഇനത്തില്‍ പെട്ട മിസൈല്‍ തൊടുത്തു വിട്ടത്. എന്നാല്‍ മിസൈല്‍ വേധ സംവിധാനം ഉപയോഗിച്ച് ആകാശത്തു വെച്ച് തന്നെ ഇവ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ മറ്റു നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന്് സഖ്യ സേന പറഞ്ഞു.


സംഭവം നടന്നതിന് തൊട്ടു പിന്നാലെയായി തലസ്ഥാന നഗരിയായ സന്‍ആയിലെ ഹൂതികളുടെയും പുറത്താക്കപ്പെട്ട അലി അബ്ദുല്ല സാലിഹ് വിഭാഗത്തിന്റെയും കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സഖ്യ സേന കനത്ത വ്യോമാക്രമണം നടത്തി.



Sharing is Caring