ന​രേ​ന്ദ്ര മോ​ദി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്നു: മ​ന്‍​മോ​ഹ​ന്‍ സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്. ന്യൂ​ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ പാ​ര​ഡോ​ക്സി​ക്ക​ല്‍ പ്രൈം ​മി​നി​സ്റ്റ​ര്‍ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം മോ​ദി​ക്കെ​തി​രേ നി​ശി​ത വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യ​ത്.

2014-ല്‍ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി മോ​ദി ചു​മ​ത​ല​യേ​ല്‍​ക്കു​ന്പോ​ള്‍ അ​ദ്ദേ​ഹം ജ​ന​ങ്ങ​ള്‍​ക്കു ധാ​രാ​ളം വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തെ ഭ​ര​ണ​ത്തി​ലൂ​ടെ മോ​ദി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ര്‍​ക്കാ​രും ജ​നാ​ധി​പ​ത്യ​ത്തെ​യും ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ​യും ത​ക​ര്‍​ത്തു. അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. പ​ക്ഷേ, വ​ര്‍​ഗീ​യ ക​ലാ​പ​ങ്ങ​ള്‍, ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​കം, പ​ശു​വി​ന്‍റെ പേ​രി​ലു​ള്ള അ​ക്ര​മ​ങ്ങ​ള്‍ എ​ന്നി​വ​യോ​ട് അ​ദ്ദേ​ഹം നി​ശ​ബ്ദ​ത പാ​ലി​ച്ചു- മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ​റ​ഞ്ഞു.

ന​മ്മു​ടെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും സി​ബി​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​വ​സ്ഥ മ​ലി​ന​പ്പെ​ടു​ത്തി​യെ​ന്നും സി​ബി​ഐ ത​ല​പ്പ​ത്തെ ത​മ്മി​ല​ടി ചൂ​ണ്ടി​ക്കാ​ട്ടി മ​ന്‍​മോ​ഹ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *