നോ​യി​ഡ​യി​ല്‍ ആ​രോ​ഗ്യ​സേ​തു ആ​പ്പ് നി​ര്‍​ബ​ന്ധ​മാ​ക്കി; ഇ​ല്ലെ​ങ്കി​ല്‍ കേ​സെ​ടു​ക്കും

നോ​യി​ഡ: ആ​രോ​ഗ്യ​സേ​തു ആ​പ്പ് പൊ​തു​ജ​ന​ങ്ങ​ള്‍ ഫോ​ണി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി നോ​യി​ഡ പോ​ലീ​സ്. കോ​വി​ഡ് ട്രാ​ക്ക​ര്‍ ആ​പ്ലി​ക്കേ​ഷ​നാ​യ ആ​രോ​ഗ്യ​സേ​തു ഫോ​ണി​ല്‍ ഇ​ല്ലെ​ങ്കി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തെ​രു​വു​ക​ളി​ല്‍ ഇ​റ​ങ്ങി ന​ട​ക്കു​ന്ന​വ​രു​ടെ ഫോ​ണി​ല്‍ ഈ ​ആ​പ്ലി​ക്കേ​ഷ​നു​ണ്ടോ എ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ഇ​ല്ലാത്ത​വ​രെ​യോ ഫോ​ണ്‍ കൈ​വ​ശ​മി​ല്ലാ​ത്ത​വ​രെ​യോ എ​ന്ത് ചെ​യ്യു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. തെ​രു​വി​ല്‍ ഇ​റ​ങ്ങു​ന്ന എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ക്കു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും എ​ന്നാ​ല്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​തെ​ന്ന് എ​സി​പി അ​ഖി​ലേ​ഷ് സിം​ഗ് അ​റി​യി​ച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *