നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ആരായുമെന്ന് കെ വി തോമസ്. ചെയര്മാന് എന്ന നിലയില്‍ ഇക്കാര്യത്തിലുള്ള അവകാശം വിനിയോഗിക്കും. ഇത് പ്രധാനമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനല്ല, സത്യം പുറത്തുവരാനാണെന്നും അദ്ദേഹം പറഞ്ഞു.ഒരു ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.













