ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്ര ധനമന്ത്രാലയത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രതിസന്ധി അതിജീവിക്കുന്നതില്‍ ധനമന്ത്രാലയം പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വിരമിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം കേരളത്തിലെ പ്രതിഷേധസമരങ്ങള്‍ കൃത്രിമമാണെന്നും സ്വാമി പറഞ്ഞു.













