നോക്കിയ ബ്രാന്‍ഡ് ഒരിക്കലും ആളുകളുടെ മനസില്‍ നിന്ന് മായുകയില്ല. ഓരോ സെഗ്മെന്റിലും ഈ സ്മാര്‍ട്ട്ഫോണുകള്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ മികച്ച രീതിയില്‍ വിപണിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ നോക്കിയ കുറച്ചു കാലത്തേക്ക് വിപണിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു.എന്നാല്‍, ഇതെല്ലാം മാറ്റി മറിച്ച് നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകളും ഫീച്ചര്‍ ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. നോക്കിയ ഫോണുകള്‍ ഇന്നും ഇന്ത്യന്‍ വിപണിയില്‍ തിളങ്ങി നില്‍ക്കുകയാണ്, കാരണം ഇപ്പോഴും നോക്കിയ ആരാധകര്‍ ഉണ്ടെന്ന് അര്‍ത്ഥം. നോക്കിയ 6 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ 14,999 രൂപയ്ക്കാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.













