നൈജീരിയയിലെ സ്കൂളില്‍ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ കുട്ടികള്‍ രക്ഷപ്പെട്ടു; 265 കുട്ടികളെ പറ്റി വിവരമില്ല


വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ സ്കൂളില്‍ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ 315 കുട്ടികളില്‍ 50 പേർ രക്ഷപ്പെട്ട് വീടുകളിലെത്തി.265 കുട്ടികളെ പറ്റി വിവരമില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍ നിന്ന് കുട്ടികളെയും 12 അദ്ധ്യാപകരെയും തട്ടിക്കൊണ്ടുപോയത്.ഇവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്.


അതേ സമയം, വീടുകളില്‍ തിരിച്ചെത്തിയ 50 കുട്ടികള്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വ്യത്യസ്ത സമയങ്ങളിലായി രക്ഷപ്പെട്ടവരാണെന്ന് അധികൃതർ വ്യക്തമാക്കി. അക്രമികള്‍ തങ്ങളെ കാല്‍നടയായി ഒളിസങ്കേതത്തിലേക്ക് മാറ്റുന്നതിനിടെയാണ് രക്ഷപ്പെട്ടതെന്ന് ചില കുട്ടികള്‍ പറയുന്നു. ചില കുട്ടികളെ വന പ്രദേശത്ത് നിന്നും മറ്റും കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നൈജറിലെ എല്ലാ സ്കൂളുകളും അടച്ചിരിക്കുകയാണ്.# തട്ടിക്കൊണ്ടുപോകല്‍ പതിവ് രാജ്യത്ത് ക്രിമിനല്‍ സംഘങ്ങള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടികളെ അടക്കം തട്ടിക്കൊണ്ടുപോകുന്നത് പതിവ്.


ഭീകര ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ക്ക് പുറമേയാണിത്. കവർച്ചയും വ്യാപകം17ന് കെബി സംസ്ഥാനത്തെ ഒരു സ്കൂളില്‍ അതിക്രമിച്ചു കടന്ന അക്രമികള്‍ വൈസ് പ്രിൻസിപ്പലിനെ വെടിവച്ചു കൊന്ന ശേഷം 25 കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ 2 കുട്ടികള്‍ രക്ഷപ്പെട്ടു കഴിഞ്ഞ ആഴ്ച ക്വാര സംസ്ഥാനത്തെ പള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 38 പേരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചു 2014 മുതല്‍ 1,400ലേറെ വിദ്യാർത്ഥികളെ സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയെന്നാണ് കണക്ക്



Sharing is Caring