നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ശു​പ​ത്രി​യി​ല്‍


കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ ഒ​ലി ആ​ശു​പ​ത്രി​യി​ല്‍. മ​ന്‍​മോ​ഹ​ന്‍ കാ​ര്‍​ഡി​യോ വ​സ്കു​ല​ര്‍ സെ​ന്‍റ​റി​ലാ​ണ് ശ​ര്‍​മ​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ശ​നി​യാ​ഴ്ച ശ​ര്‍​മ​യ്ക്ക് പ​നി​യും ചു​മ​യും പി​ടി​പെ​ട്ടി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


അ​ടു​ത്തി​ടെ അ​ദ്ദേ​ഹം വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തെ പൂ​ര്‍​ണ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ശ​ര്‍​മ​യ്ക്ക് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.



Sharing is Caring